മോദി – ട്രംപ് അവകാശവാദത്തിനപ്പുറം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഒപ്പുവെച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവകാശപ്പെടുന്ന നേട്ടത്തിന് അപ്പുറം യഥാർത്ഥത്തിൽ എന്താണ് ഈ കരാർ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ കൈകോർക്കുമ്പോൾ കരാറിലെ പല നിബന്ധനകളും സൂക്ഷ്മമായ പരിശോധന അർഹിക്കുന്നു. അമേരിക്കക്ക് ലഭിക്കുന്നത്: കരാറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വിപണി തുറന്നുനൽകുന്നതുമായി (Market Access) ബന്ധപ്പെട്ടതാണ്. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ, ഡയറി ഉൽപ്പന്നങ്ങൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ഇനി ഇന്ത്യൻ…

