സിഡ്ബിയുടെ അംഗീകാരം നേടി ടേസ്റ്റ് ഓഫ് കണ്ണൂർ
കണ്ണൂരിലെ ഭക്ഷ്യ സംരംഭകരുടെ വളർച്ചയ്ക്കും പുരോഗതിക്കും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഈ ചരിത്ര നേട്ടം.
കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭക്ഷ്യ സംരംഭകരുടെ സംഘടനയായ ‘ടേസ്റ്റ് ഓഫ് കണ്ണൂർ അസോസിയേഷന്’ (TOK) കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SIDBI) ഔദ്യോഗിക അംഗീകാരം ലഭിച്ചു. കണ്ണൂരിലെ ഭക്ഷ്യ സംരംഭകരുടെ വളർച്ചയ്ക്കും പുരോഗതിക്കും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഈ ചരിത്ര നേട്ടം.
SIDBI യുടെ അംഗീകാരം ലഭിച്ചതോടെ TOK അംഗങ്ങളായ ഭക്ഷ്യ സംരംഭകർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കാനും ബിസിനസ് വികസനത്തിനാവശ്യമായ ധനസഹായം ഉറപ്പുവരുത്താനും സാധിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ ഇനി TOK അംഗങ്ങൾക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.
TOK അംഗങ്ങൾക്ക് ഇനി പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളിൽ SIDBI യുടെ സഹായം ലഭ്യമാകും:
MSME & സർക്കാർ പദ്ധതികൾ: അനുയോജ്യമായ സർക്കാർ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ നൽകുകയും അവയിലേക്ക് അപേക്ഷിക്കാനുള്ള സഹായം ലഭ്യമാക്കുകയും ചെയ്യും.
ബിസിനസ് ലോൺ / പ്രോജക്ട് ഫിനാൻസ്: സാമ്പത്തിക സഹായം ആവശ്യമുള്ള സംരംഭകർക്ക് ബിസിനസ് പ്ലാനുകൾ തയ്യാറാക്കാനും ബാങ്ക് വായ്പകൾക്ക് അപേക്ഷിക്കാനുമുള്ള മാർഗ്ഗനിർദ്ദേശം നൽകും.
മെഷിനറി വാങ്ങാനും ബിസിനസ് വിപുലീകരിക്കാനും: പുതിയ മെഷിനറികൾ വാങ്ങാനോ, വർക്കിംഗ് ക്യാപിറ്റൽ കണ്ടെത്താനോ ആവശ്യമായ ഫണ്ടിംഗ് മാർഗ്ഗങ്ങൾ പരിചയപ്പെടുത്തും.
ഗ്രീൻ ടെക്നോളജി, സോളാർ, എനർജി എഫിഷ്യൻസി: ഈ മേഖലകളിലെ അവസരങ്ങൾ സംരംഭകർക്ക് പരിചയപ്പെടുത്തിക്കൊടുക്കും.
ബിസിനസ് മാനേജ്മെന്റ് & ഡെവലപ്മെന്റ് ട്രെയിനിംഗ്: ബിസിനസ് മാനേജ്മെന്റിലും വികസനത്തിലും സംരംഭകർക്ക് ആവശ്യമായ പരിശീലനം നൽകും.
ടെക്നോളജി, മാർക്കറ്റ് & ബിസിനസ് അവസരങ്ങൾ: പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും വിപണി സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകും.
TOK അസോസിയേഷൻ കണ്ണൂരിലെ ഭക്ഷ്യ സംരംഭകർക്ക് ഒരു പുതിയ യുഗമാണ് ഈ അംഗീകാരത്തോടെ തുറന്നിടുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തി സംരംഭകർക്ക് തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും സാധിക്കുമെന്ന് TOK ഭാരവാഹികൾ അറിയിച്ചു. പുതിയ അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ള ഭക്ഷ്യ സംരംഭകർക്ക് ടേസ്റ്റ് ഓഫ് കണ്ണൂർ അസോസിയേഷനുമായി (TOK) ബന്ധപ്പെടാം. ഫോൺ: 9747 548 064








