കളിയിലെ കാര്യം; സഞ്ജു എന്ന സൂപ്പർ ബ്രാൻഡ്
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുയർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയമായ സ്ഥാനം നേടി, ഇന്ന് കളിയിലും ബിസിനസ് ലോകത്തും കോടികളുടെ മൂല്യമുള്ള വ്യക്തിഗത ബ്രാൻഡായി വളർന്ന കഥ. കേരളത്തിന്റെ കായിക ഭൂപടത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗ്ലാമർ ലോകത്തേക്ക് ബാറ്റ് വീശിയെത്തിയ സഞ്ജു സാംസൺ ഇന്ന് വെറുമൊരു കായികതാരമല്ല; കോടികൾ മൂല്യമുള്ള ഒരു സുശക്തമായ ‘പേഴ്സണൽ ബ്രാൻഡ്’ കൂടിയാണ്. പ്രതിഭയ്‌ക്കൊപ്പം ശാന്തമായ പെരുമാറ്റവും ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയും സഞ്ജുവിനെ പരസ്യ വിപണിയിലെ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നു. മൈതാനത്തെ വരുമാനം…


