വിഷുക്കൈനീട്ടവുമായി സപ്ലൈകോ

വിഷുക്കൈനീട്ടവുമായി സപ്ലൈകോ

ഏപ്രിൽ 1 മുതൽ പ്രത്യേക ഫെയറുകൾ; 101 രൂപയുടെ കൂപ്പൺ സ്വന്തമാക്കാം

തിരുവനന്തപുരം: ഈസ്റ്റർ-വിഷു വിപണികൾ സജീവമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഏപ്രിൽ 1 മുതൽ 14 വരെ സപ്ലൈകോ പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് ഇത്തവണ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളുമാണ് ഈ കാലയളവിൽ ഈസ്റ്റർ-വിഷു ഫെയറുകളായി പ്രവർത്തിക്കുക. 16 അവശ്യസാധനങ്ങൾ അടങ്ങിയ ‘വിഷുക്കണി പ്രത്യേക കിറ്റ്’ ഇത്തവണത്തെ പ്രധാന ആകർഷണമാണ്.

കൂടാതെ, സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പൺ വിഷുക്കൈനീട്ടമായി ലഭിക്കും.ലഭിക്കുന്ന കൂപ്പണുകൾ ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോയുടെ ഏത് വില്പനശാലയിൽ നിന്നും 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ റഡീം ചെയ്യാവുന്നതാണ്. എന്നാൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്ലെറ്റുകൾ എന്നിവയിൽ ഈ ആനുകൂല്യം ലഭ്യമാകില്ല.

വിഷുക്കാലത്തെ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് സപ്ലൈകോ ഈ വിപണന മേളകൾ ഒരുക്കുന്നത്. എല്ലാ വിൽപനശാലകളിലും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടികളും സപ്ലൈകോ സ്വീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 1 മുതൽ പ്രത്യേക ഫെയറുകൾ; 101 രൂപയുടെ കൂപ്പൺ സ്വന്തമാക്കാം

Leave a Reply

Your email address will not be published. Required fields are marked *