ആശുപത്രികളിൽ വിദേശ പണമൊഴുക്ക്; കേരള മേഡലിൽ നിന്ന് കോർപറേറ്റ് കെണിയിലേക്ക്
വിഖ്യാതമായ ‘കേരള ഹെൽത്ത് മോഡൽ’ വരുംദിവസങ്ങളിൽ കോർപ്പറേറ്റ് കെണിയിലാകുമോ എന്ന ആശങ്കയാണ് ഈ പണമൊഴുക്ക് പ്രധാനമായും ഉയർത്തുന്നത്. ആരോഗ്യമേഖല പൂർണ്ണമായും ലാഭം മാത്രം ലക്ഷ്യമിടുന്ന ബിസിനസ്സ് കേന്ദ്രീകൃതമായി മാറുന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. ഫലത്തിൽ, സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിധം ചികിൽസാ ചെലവുകൾ കുതിച്ചുയരാൻ ഈ കോർപ്പറേറ്റ് അധിനിവേശം കാരണമായേക്കാം. കൊച്ചി: കേരളത്തിന്റെ സ്വകാര്യ ആരോഗ്യമേഖല ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ആഗോള വെഞ്ച്വർ ക്യാപിറ്റലുകളും അന്താരാഷ്ട്ര പ്രൈവറ്റ് ഇക്വിറ്റി (PE)…


