ദ്വീപിലേക്ക് നടപ്പാലം; കടലിനടിയിൽ ഗാർഡൻ; മുഴപ്പിലങ്ങാട് ബീച്ച് അടിമുടി മാറും
മുഴപ്പിലങ്ങാട്: ടൂറിസം രംഗത്ത് മലബാറിന്റെ മുഖ്യ ആകർഷണമായി മുന്നേറുന്ന മുഴപ്പിലങ്ങാട്ട് ബീച്ചിൽ വമ്പൻ പദ്ധതികൾ ഒരുങ്ങുന്നു. ബീച്ചിനോട് ചേർന്നുള്ള ധർമ്മടം ദ്വീപിൽ അണ്ടർവാട്ടർ സ്‌കൾപ്ചർ ഗാർഡനും എലിവേറ്റഡ് നേച്ചർ വാക്കും അടക്കമുള്ള വിപുലമായ പദ്ധതികളാണ് വരാനിരിക്കുന്നത്. 238 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നാല് പ്രത്യേക മേഖലകളായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ…


