ചേംബർ കോമേഴ്സ് വനിതാ ദിനാഘോഷം
നോർത്ത് മലബാർ ചേംബർ കോമേഴ്സ് വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. മേയർ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നിരവധി സംഭാവനകൾ നൽകിയ വനിതകളെ അനുസ്മരിക്കാനും അതുപോലെ വനിതകൾ എന്ന നിലയിൽ സംരംഭക രംഗത്തും സാമൂഹ്യരംഗത്തും ഞങ്ങളുടെ ശക്തിയും കരുത്തും തെളിയിക്കാൻ വനിതകൾക്ക് കഴിയണമെന്ന് മേയർ പറഞ്ഞു. ചെയർപേഴ്സൺ നിത ദീപക് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കെ. ടി മുഖ്യാതിഥിയായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ …


